X
Home టాప్ లిస్టింగ్

പേടിപ്പിച്ച് ചിരിപ്പിച്ച രോമാഞ്ചം, ഉറങ്ങി ഞെട്ടിച്ച മെഗാസ്റ്റാർ; 2023 ൻ്റെ ആദ്യ പകുതിയിലെ മികച്ച സിനിമകൾ

Author Administrator | Updated: Monday, April 10, 2023, 09:13 AM [IST]

2023ന്റെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഒടിടിയിലും തിയേറ്ററുകളിലുമായി ഏതാണ്ട് അമ്പതിലധികം സിനിമകളാണ് മലയാളത്തില്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗം സിനിമകളും പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനിടയിലും വലിയ പ്രമോഷനുകളൊന്നുമില്ലാതെ വന്ന രോമാഞ്ചം മൗത്ത് പബ്ലിസിറ്റിയിലൂടെ 2023ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായും മാറിയിരിക്കുകയാണ്. താരങ്ങളുടെ അതിഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോമാഞ്ചം പോലെ ഹിറ്റായില്ലെങ്കിലും 2023ന്റെ ആദ്യ പകുതിയില്‍ ശ്രദ്ധിക്കപ്പെട്ട മലയാളത്തിലെ മറ്റു സിനിമകള്‍ ഏതല്ലാമായിരിക്കും ?


cover image
Video Thumbnail

നന്‍പകല്‍ നേരത്ത് മയക്കം

മമ്മൂട്ടിയുടെ അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഡബിള്‍ റോളില്‍ മെഗാസ്റ്റാര്‍ നിറഞ്ഞാടിയ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട മാര്‍ച്ച് മാസം കണ്ടിരിക്കേണ്ട അഞ്ച് അന്താരാഷ്ട്ര സിനിമകളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. 2023 ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 23നാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.  

Video Thumbnail

തങ്കം

വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിച്ചെത്തിയ തങ്കം 2023ന്റെ ആദ്യ പകുതിയിലെ മികച്ച സിനിമകളിലൊന്നാണ്. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 26നായിരുന്നു തിയേറ്ററുകളിലെത്തിയത്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലൂടെ ഞെട്ടിച്ച വിനീതിന്റെ മറ്റൊരു മികച്ച ചിത്രം കൂടിയാണ് തങ്കം. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ വിജയരഹസ്യം മികച്ച തിരക്കഥ തന്നെയാണ്.  

Video Thumbnail

ഇരട്ട

പ്രേക്ഷകനെ ത്രില്ലടിപ്പിച്ച ജോജു ജോര്‍ജ് ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ഒരുക്കിയ ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു ജോജു എത്തിയത്. പോലീസുകാരായ വിനോദിന്റെയും പ്രമോദിന്റെയും ഈഗോയും, വിനോദിന്റെ അപ്രതീക്ഷിത മരണവും തുടര്‍ന്ന് കൊലപാതകിയെ കണ്ടെത്തുന്നതുമാണ് ഇരട്ടയുടെ പ്രമേയം. ആദ്യവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തിയ ചിത്രത്തില്‍ ജോജുവിന്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. 2023 ഫെബ്രുവരി 23നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.  

Video Thumbnail

രോമാഞ്ചം

മൗത്ത് പബ്ലിസിറ്റിയിലൂടെ 2023ന്റെ തുടക്കത്തില്‍ തന്നെ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രമാണ് രോമാഞ്ചം. ബംഗ്ലൂരില്‍ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ചിത്രം ആദ്യത്തെ ഒരു മാസം കൊണ്ട് കേരളത്തില്‍ നിന്നും 38 കോടിയാണ് നേടിയത്. സൗബിന്‍ ഷാഹിര്‍, സജിന്‍ ഗോപു, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, അഫ്‌സല്‍ പി.എച്ച് തുടങ്ങിയവര്‍ മത്സരിച്ചഭിനയിച്ച ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചിട്ടുണ്ട്.  

Video Thumbnail

തുറമുഖം

2023ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് രാജീവ് രവി ചിത്രം തുറമുഖം. ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും കാത്തിരിപ്പിനും ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പായിരുന്നു മലയാളികള്‍ നല്‍കിയത്. മട്ടാഞ്ചേരിയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ പോരാടിയ തൊഴിലാളികളുടെ ജീവിത കഥ പറഞ്ഞ ചിത്രം 2023 മാര്‍ച്ച് 10നായിരുന്നു തിയേറ്ററുകളിലെത്തിയത്. 2020ല്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസ് മൂന്ന് തവണയായിരുന്നു മാറ്റിവച്ചത്.  

Video Thumbnail

പുരുഷ പ്രേതം

വലിയ പ്രമോഷനുകളൊന്നുമില്ലാതെ വന്ന് പ്രേക്ഷകരെ കൊണ്ട് കൈയ്യടിപ്പിച്ച മറ്റൊരു ചിത്രമാണ് പുരുഷ പ്രേതം. സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടറുടെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെ അത്രത്തോളം ഗംഭീരമായിട്ടാണ് പ്രശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷാന്താണ്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+