X
Home టాప్ లిస్టింగ్

കേട്ടാലും കേട്ടാലും മതിവരാത്ത സ്വരമാധുര്യം ; ശ്രേയ ഘോഷാലിന്റെ 5 മലയാളം ഹിറ്റുകള്‍

Author Administrator | Updated: Wednesday, August 19, 2020, 08:24 PM [IST]

ശബ്ദം കൊണ്ടും ആലാപനം കൊണ്ടും സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ദേവദാസ് എന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത്‌ എത്തിയ ശ്രേയ പിന്നീട് ഹിന്ദിയും തമിഴും കടന്ന് തനിക്കറിയാത്ത ഭാഷകളിലെ ഓരോ പാട്ടുകളുടെയും ഓരോ വരികളുടെയും ഭാവം അറിഞ്ഞു പാടിതുടങ്ങി. വിടപറയുകയാണോ എന്ന ഗാനത്തിലൂടെയാണ് ശ്രേയ മലയാളത്തിലെത്തുന്നത്. പിന്നീട് ശ്രേയയിലൂടെ മലയാളത്തിന് ലഭിച്ചത് ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു.


cover image
Video Thumbnail

തീവണ്ടി

ടൊവീനോ തോമസ്, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമായിരുന്നു തീവണ്ടി. ചിത്രത്തിലെ ജീവാംശമായി താനേ എന്ന തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നായിരുന്നു. 2018ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനത്തിന്റെ രചയിതാവ് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

Video Thumbnail

അൻവർ

അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്‍വര്‍. പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ആ വര്‍ഷത്തെ ഹിറ്റു ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട കിഴക്കു പൂക്കും എന്ന ഗാനം ശ്രേയ ഘോഷാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റാണ്.  

Video Thumbnail

പ്രണയം

2011ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ഗാനമായിരുന്നു പ്രണയം എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ പാടിയ പാട്ടില്‍ ഈ പാട്ടില്‍. ഒ എന്‍ വി  കുറുപ്പ് എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  

Video Thumbnail

എന്ന് നിന്റെ മൊയ്തീൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍. പാര്‍വതിയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഫീഖ് അഹമ്മദ് എഴുതി എം ജയചന്ദ്രന്‍ ഈണമിട്ട കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനം ശ്രേയ ഘോഷാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റാണ്.

Video Thumbnail

How Old Are You

നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. മഞ്ജു വാര്യരുടെ അഭിനയത്തോടൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോപി സുന്ദര്‍ ഈണമിട്ട ചിത്രത്തിലെ വിജനതയില്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചത് ശ്രേയ ഘോഷാലാണ്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+